Saturday, April 12, 2014

അച്ഛന്റെ വാക്കുകള്‍


-->
ഒരിക്കല്‍ ഒരു കുട്ടിയുണ്ടായിരുന്നു. അവന്റെ പേര് കുട്ടന്‍ എന്നായിരുന്നു.അവന് പരീക്ഷ ആയിരുന്നു.ത്ങ്കളാഴ്ചയ്യിരുന്നു പരീക്ഷ.ശനിയും ഞായറും അവന്‍ കളിച്ചു നടന്നു.അപ്പോള്‍ അവന്റെ അച്ഛന്‍ പറഞ്ഞുഃ മോനേ , നാളെ പരീക്ഷയാ, പോയിരുന്ന് പഠിക്ക്.ഞാനെല്ലാം പഠിച്ചു. എന്ന് കുട്ടന്‍ കള്ളം പറഞ്ഞു.മാത്രമല്ല അവന്‍ മാതാ പിതാക്കളെ അനുസരിക്കുകയുമില്ലായിരുന്നു.അങ്ങനെ പരീക്ഷ എത്തി. കുട്ടന് പരീക്ഷ എഴുതാന്‍ കഴിഞ്ഞില്ല. അവന്‍ അച്ഛന്‍ പറഞ്ഞത് ഓര്‍ത്തു.അച്ഛന്റെ വാക്ക് അനുസരിക്കേണ്ടതായിരുന്നു. ഇനിയും ഞാന്‍ ഇങ്ങനെ കള്ളം പറയില്ല. അവന്റെ കണ്ണുകള്‍ നിറഞ്ഞു.വീട്ടിലെത്തിയ ശേഷം അവന്‍ അച്ഛനോട് ക്ഷമ ചോദിച്ചു. അവന്‍ അടുത്ത പരീക്ഷയ്ക്ക് ഒന്നാം സ്ഥാനത്തെത്തും,ഇനിയും മാതാപിതാക്കളെ അനുസരിക്കുമെന്നും കുട്ടന്‍ അച്ഛനോടും അമ്മയോടും സത്യം ചെയ്തു.



                                         ഈ കഥയുടെ ഗുണപാഠം

                                  മൂത്തവര്‍ ചൊല്ലും മുതുനെല്ലിക്ക ആദ്യം

                                        കൈക്കും പിന്നെ മധുരിക്കും


No comments:

Post a Comment